Follow by Email

2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

എന്റെ നായ്ക്കുട്ടികൾ



എന്റെ വീട്ടിലൊരു അൽസേഷ്യൻ നായയുണ്ട് 
ഞാനതിനെ കൂട്ടിലിട്ടാണ് വളർത്തുന്നത് 
വീട്ടിൽ ആരെങ്കിലും വന്നാൽ ഒന്നുകിൽ 
കുരയ്ക്കുകയോ  അല്ലെങ്കിൽ വാലാട്ടുകയോ 
ചെയ്യുന്ന ഒരു പാവം നായ 

യജമാനസ്നേഹം ഉണ്ടെന്നു തോന്നിപ്പിക്കുമെങ്കിലും 
തക്കം  കിട്ടുമ്പോൾ എന്നെ നോവിക്കുന്നതിനാൽ 
എൻറെ വ്രണപ്പെടുന്ന ഞാനെന്ന ഭാവം 
അവനെ അടിച്ചു തളർത്താറാണ് പതിവ് 

എങ്കിലും... 
എന്റെ അധീനതയിൽ ആയതിനാൽ 
അവന്റെ പൂർണഉത്തരവാദിത്വം ഞാൻ 
ഏറ്റെടുത്ത് അവനെ ഒരു കുറവും 
വരാത്തവിധത്തിൽ ലാളിച്ചു വളർത്തുകയാണ് 

ഞാൻ പുതിയതായി വാങ്ങിയ പൊമറേനിയൻ 
എൻറെ പഴയ അല്സേഷ്യന്റെ ശിക്ഷണത്തിൽ 
ആണ്; എല്ലാ ചൂരും അൽസേഷ്യൻ പോമറേനിയനോട് 
തീർക്കാറുണ്ട്... പാവം പോമെറേനിയൻ.....
എങ്കിലും എല്ലാവരും സന്തോഷവാന്മാരാണ് 

നല്ല ഭക്ഷണം, സുഖസൗകര്യങ്ങൾ ഇതെല്ലാം 
ഉള്ളപ്പോൾ ബന്ധനം ബന്ധനം ആകുന്നതെങ്ങനെ?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ