Follow by Email

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

പ്രായം കൂടി വരുകയല്ലെ?

ഞാനൊരു ഫെമിനിസ്റ്റ് ആണ്
ജന്മനാ ഫെമിനിസ്റ്റ് ആണ്
കർമ്മണാ ഫെമിനിസ്റ്റ് ആണ്
കറതീർന്ന ഫെമിനിസ്റ്റ് ആണ്

എനിക്ക് മറ്റു സ്ത്രീകളുടെ സങ്കടങ്ങൾ
സ്വന്തം പോലെ തന്നെയാണ്
പുരുഷനാണ് സ്ത്രീയുടെ ആജന്മശത്രു
പക്ഷെ........................
എല്ലാ പുരുഷന്മാരുമല്ല..ചിലർ മാത്രം

എനിക്ക് ഒരുത്തനേയും ഭയമില്ല
പക്ഷെ......
രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം
പേര്, പെരുമ, പ്രശസ്തി, പദവി
ബഹുമാനിക്കേണ്ട വകുപ്പുകളാണ്

ചിലരെല്ലാം ഞാനൊരു ഫെമിനിസ്റ്റ്
വിപ്ലവമാണെന്ന് പറയാറുണ്ട്
അത് കേൾക്കുമ്പോൾ ഞാൻ
ജന്മനാ ഫെമിനിസ്റ്റ് ആണല്ലോ എന്ന്
 രോമാഞ്ചം കൊള്ളാറുണ്ട്‌

എങ്കിലും എന്താണെന്നറിയില്ല
എൻറെ ഫെമിനിസം   ഈയിടെയായി
എവിടെയൊക്കെയോ ഇടിച്ചു തകർന്നു
തരിപ്പണമായി പോവുന്നു
പ്രായം കൂടി വരുകയല്ലെ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ