Follow by Email

2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഒരേ ദിശയിൽ പോകുന്ന വണ്ടികൾ



ആ വണ്ടികളെല്ലാം ഒരിടത്തേക്ക് തന്നെയാണ്
പല നിറങ്ങളാൽ അലങ്കരിച്ചിരിക്കുന്നു എന്ന് മാത്രം
അതിലെല്ലാം ഒളിച്ചു കടത്താനുള്ള ചരക്കുകൾ
നിറയെ ഭാണ്ഡം കെട്ടി വെച്ചിട്ടുണ്ട്

മൂല്യച്യുതികളിൽ,  തകരുന്ന വാദഗതികളിൽ
കാലം പുരോഗമിക്കുമ്പോൾ-
ചോദ്യം ചെയ്യപ്പെടുന്ന വിശ്വാസപ്രമാണങ്ങളിൽ,
തെളിയിക്കാൻ പറ്റാത്തതിനെ വെല്ലുവിളിക്കുന്നവന്റെ
നാവും കഴുത്തും അരിഞ്ഞെടുത്ത് പടപുറപ്പാട്

നിൻറെ വിശ്വാസത്തെക്കാൾ എന്ത് കൊണ്ടും
മെച്ചം എന്റേത്‌ തന്നെയാണ്... അല്ലെന്നു പറഞ്ഞാൽ........
നല്ല മുസ്ലിം, നല്ല ഹിന്ദു, നല്ല ക്രിസ്ത്യൻ..
അതാവണം ലക്‌ഷ്യം... നല്ല മനുഷ്യനോ?
മേൽപറഞ്ഞതിൽ ഒന്നാണെങ്കിൽ അതുറപ്പല്ലേ?

അപ്പൊ പരസ്പര ബഹുമാനം? സ്നേഹം?
സ്ത്രീകൾക്ക് സ്വാതന്ത്ര്യം?  അത് പിന്നെ
എല്ലാ മതങ്ങളും പറയുന്നത് ഒന്നാണ്
ന സ്ത്രീ സ്വതന്ത്ര്യമർഹതി..അത് പല
രീതിയിൽ, ഭാവത്തിൽ, രൂപത്തിൽ...

 അങ്ങനെ...............ഈ നശിച്ച ലോകം
ഈ വട്ടവും  അവസാനിച്ചില്ല..വെറുതെ മോഹിച്ചു
ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങിയപ്പോൾ
ലോകാവസാനം കേട്ട് ഒന്നിച്ചു തീരാമെന്നോർത്തു
ആശ്വസിച്ചത് വെറുതെ.. ഇനി അടുത്ത ലോകാവസാനം
എന്ന പ്രതീക്ഷ....അതിനായുള്ള ജീവിതം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ