Follow by Email

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

വില്ലൻ


അവൻ
പെരുന്തച്ചന്റെ മകൻ
മകൻ തനിക്കൊപ്പമല്ലെന്നോ
തനിക്കു മേലല്ലെന്നോ തെളിയിക്കാൻ
ആയുധം എടുത്ത
"മഹാനായ" ശില്പിയുടെ മകൻ

അവനെന്തൊക്കെയൊ പറയുന്നുണ്ടോ?
ഉണ്ട്, അവൻ  പറയുന്നുണ്ട് 
നമുക്ക് കേള്ക്കാൻ മനസില്ലെങ്കിലും...
അവൻറെ വാചാലമായ മൗനം
പറയാതെ പറയുന്നത്  എതിർപ്പിന്റെ ഭാഷ്യങ്ങളാണ്
നിശബ്ദതയിൽ സമൂഹം തളച്ചിട്ട വാക്കുകളെ പറ്റി
കാരാഗൃഹവാസം പോലെ കടന്നു പോയ ദിനങ്ങളെ പറ്റി
 മൗനം സമ്മതമല്ല; പ്രതിഷേധമാണ്; പ്രതികാരമാണ്

അച്ഛനെന്ന ഏകാധിപതി;
അടിച്ചെല്പ്പിക്കപ്പെട്ട താൽപര്യങ്ങൾ;
ജന്മം കൊടുത്ത കണക്കുകൾ;
വളർച്ചയുടെ കണക്കുകൂട്ടലുകൾ;
നരകിച്ചു തീർത്ത ദിവസങ്ങൾ..............................

സഹനത്തിനൊടുക്കം 
അവൻ വില്ലനാവുന്നു
കഥയിലെ വില്ലൻ
വില കെട്ട വില്ലൻ
നായകൻ നായകനാവാൻ
എപ്പോഴും ബലിയാക്കപ്പെട്ട വില്ലൻ






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ