Follow by Email

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഒറ്റമരം

പക ഒരു ഒറ്റമരമാണ്

ഒരു തളിരും വിരിയാത്ത,
ഒരു മൊട്ടും വിരിയാത്ത
തികച്ചും വേറിട്ട ഒറ്റമരം
നഗ്നമായ ചില്ലകളുള്ള ഒറ്റമരം

കിളിക്കൂടുകൾ ഇല്ലാത്ത,
കാറ്റു തഴുകാത്ത,
ആഴ്ന്നിറങ്ങിയ വെറുപ്പിന്റെ
വേരിൽ മാത്രം നിൽക്കുന്ന ഒറ്റമരം

മറവിയിൽ ചേക്കേറാൻ
വിമുഖത കാട്ടി, വീണ്ടും വീണ്ടും 
ഉണർന്നുയരുന്ന നിമിഷങ്ങളുടെ
ജീവവായു മാത്രം ശ്വസിക്കുന്ന ഒറ്റമരം

മഴയും വെയിലുമെന്നല്ല ഒരു ഋതുവും
തലോടാൻ പോലും ഭയന്നു പോവുന്ന
ആർദ്രതയോ, മൃദുലതയോ ജനിക്കാനില്ലാത്ത
വെറുപ്പിന്റെ, പ്രതികാരത്തിന്റെ,
 മരണത്തിന്റെ മാത്രം.... ഒറ്റമരം...

അതേ, പക
 പ്രതികാരത്തിൽ മാത്രം മരിക്കാൻ
കാത്തിരിക്കുന്ന ഒറ്റമരമാണ്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ