Follow by Email

2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

കോർപറേറ്റ്-ബാങ്കിംഗ് സ്വകാര്യസംരംഭങ്ങൾ നീണാൾ വാഴട്ടെ!!!


അവൾ ഒരു കോർപറേറ്റ് ആണ്
അയാൾ ഒരു ബാങ്കും
അവർക്കിടയിലുള്ള കരാർ 
വർഷങ്ങൾക്ക് മുൻപെ സ്ഥാപിക്കപ്പെട്ടതും

ബാങ്ക്, നിക്ഷേപസമാഹരണത്തിൽ
ഒരു വൻവിജയമായതിനാലും
പലതരം ഇൻവെസ്റ്റ്‌മെന്റുകളിൽ
കോർപ്പറേറ്റ് നേട്ടം കൊയ്യുന്നതിനാലും
അവരുടെ പാർട്ട്‌ണർഷിപ്പ് കാൽനൂറ്റാണ്ടിനിപ്പുറവും
തകരാതെ തുടർന്ന് പോരുന്നു

ഈ സുദൃഡമായ ബന്ധം
ഇത്രത്തോളം വളർന്നത്
രണ്ടാളുടെയും അഭിനയപ്രാഗത്ഭ്യം കൊണ്ടാവണം
എന്ന് നമുക്ക് അസൂയ പൂണ്ടു പരദൂഷണം പറയാം

സഹനത്തിന്റെ, ക്ഷമയുടെ എല്ലാം പിന്നാമ്പുറ കഥകളും 
പൊട്ടലും ചീറ്റലും തട്ടലും മുട്ടലും
എല്ലാം അണിയറയിലും തകർക്കുന്നുണ്ടെന്നുള്ളതും 
നമുക്ക് മനപൂർവ്വം മറന്നു കളയാം
പണത്തിനു മീതെ പരുന്തു പറക്കില്ലല്ലോ

ഈ ഉടമ്പടി മുഖേന സ്ഥാപിക്കപ്പെട്ട
ഒരു കൊച്ചു  കോർപ്പറേറ്റ് സ്ഥാപനവും
പിന്നാലെ  സ്ഥാപിക്കപ്പെട്ട ബാങ്കും
വീണ്ടുമൊരു ഉടമ്പടിക്കായി ലേലം
വിളിക്കുമ്പോൾ; ഇറക്കിയ കാശിന്റെ
പലിശ കൂടി കിട്ടണമെന്ന് കോർപ്പറേറ്റ്, ബാങ്കിനോടും
ബാങ്ക് പൊതുജനത്തിനോടും നിർബന്ധം പിടിക്കുന്നതിൽ
തെറ്റുണ്ടെന്ന് പറയുന്നത് ശരിയാണോ?

ഇന്നു അവരുടെ വിവാഹവാർഷികമാണ്
ഇതു പോലെ ഉള്ള  എല്ലാ കോർപ്പറേറ്റ്-ബാങ്കിംഗ്
സ്വകാര്യസംരംഭങ്ങളുടെയും പോലെ
അവരുടെയും ദീർഘായുസ്സിന് ഒരു ബിരിയാണിയുടെ
പിൻബലത്തിൽ നമുക്കും പ്രാർത്ഥിക്കാം...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ