Follow by Email

2015, മാർച്ച് 26, വ്യാഴാഴ്‌ച

വിലയില്ലാത്ത ശാസ്ത്രംജീവിതത്തിൽ ഉദാത്തമായ വ്യക്തിത്വവും ആദർശങ്ങളും ഉള്ളവർക്ക് എന്നും ഒരുപാടു ബുദ്ധിമുട്ടുകൾ, ദുരിതങ്ങൾ, സങ്കടങ്ങൾ  എന്നിവയൊക്കെ അനുഭവിക്കേണ്ടി വരാറുണ്ട്.  ചിലരൊക്കെ അതിൽ തളർന്നു പോകാറുമുണ്ട്.  എന്നാൽ മറ്റുചിലർ അതിൽ നിന്ന് ഉയർത്തെഴുന്നേറ്റു വരുന്നത് നമ്മെ വല്ലാതെ അത്ഭുതപെടുത്തി കൊണ്ടാവും.  എന്നാൽ പുറമെ ഉണങ്ങിയതായി തോന്നിപ്പിക്കുന്ന മുറിവുകൾ അകമെ ഉണങ്ങിയിട്ടുണ്ടാവില്ല.  അഥവാ ഉണ്ടെങ്കിലും ആഴത്തിൽ ഏറ്റ മുറിവ് സൃഷ്ടിക്കുന്ന വടുക്കൾ വല്ലാതെ വികൃതമായി അവര്ക്ക് തന്നെ തോന്നും. കുറെ നാളുകള്ക്ക് മുൻപ് പ്രശസ്തനായ സ്പേസ് സയന്റിസ്റ്റ് നമ്പി നാരായണൻ സർ മാതൃഭൂമിക്കു കൊടുത്ത ഒരു അഭിമുഖം വായിച്ചു.  തുറന്നു പറഞ്ഞാൽ, കരഞ്ഞു പോയി.  ഒരിക്കലും മറക്കാൻ ആവാത്ത കുറെ വാചകങ്ങൾ ഉണ്ട് അതിൽ.  ഒരു ശാസ്ത്രജ്ഞൻ എന്നാൽ ആരാണെന്നു ഇപ്പോളും വേണ്ടത്ര വിദ്യഭ്യാസം ലഭിച്ചിട്ടുള്ള ആൾക്കാർക്ക് പോലും അറിയില്ല.  ലോകത്തിലുള്ളതെല്ലാം, ദൈവം നേരെ കൊണ്ട് തട്ടിയിട്ടു പോയതാനെന്നാണ് ഇപ്പോളും പല മഹാന്മാരും വിശ്വസിക്കുന്നത്.  സയൻസ് പറഞ്ഞത് മാറ്റി പറയുന്നു, തിരുത്തി എഴുതുന്നു, ഉറച്ചു നില്ക്കുന്നില്ല എന്നൊക്കെ കുരക്കുന്നതു കേൾക്കാം.  അതെ, സയൻസ് മാറ്റി പറയാറുണ്ട്, തിരുത്തി എഴുതാറുണ്ട്.  അതാണ് സുഹൃത്തെ,  ആ പ്രക്രിയക്ക് റീ- സെർച്ച്‌ എന്ന് പറയുന്നത്.  പുതിയ പുതിയ കാര്യങ്ങൾ പഠിച്ചു വരുമ്പോൾ, അതിനു മുൻപുണ്ടായിരുന്ന പരിമിതമായ അറിവിലും, പരീക്ഷണങ്ങളിലും, നിരീക്ഷണങ്ങളിലും നിന്ന് ഉരുത്തിരിഞ്ഞു വന്ന പലതിനെയും ഒന്ന് കൂടി റീ തിങ്ക്‌ ചെയ്യേണ്ടി വരും.  റീ അനലൈസ് ചെയ്യേണ്ടി വരും. എന്ന് കരുതി ശാസ്ത്രജ്ഞൻമാരെല്ലാം പോട്ടന്മാരാണെന്നു എഴുതി തള്ളിയാൽ നീയൊക്കെ ഇന്നു അനുഭവിക്കുന്ന സുഖസൌകര്യങ്ങൾക്കു  അടിസ്ഥാനം ആയ  ടെക്നോളജി- എന്ന് വെച്ചാൽ കയ്യിലിരിക്കുന്ന മൊബൈൽ മുതൽ ദിവസവും ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് സാധനങ്ങളും നിന്റെയൊക്കെ അപ്പൂപ്പന്മാര് മുകളിൽ നിന്നു നൂലിൽ കെട്ടി ഇറക്കി തന്നതാണോ??  ഓ, അതൊക്കെ സായിപ്പു കണ്ടു പിടിച്ചു.  അതിനു അതിന്റെ പേരില് ഇവിടെ എന്തൊക്കെയൊ കാട്ടി കൂട്ടി PSLV  എന്നും പറഞ്ഞു കാശ് കളയുന്നവന്മാരെ അംഗീകരിക്കനൊന്നും പറ്റില്ല.  വേണ്ട, പക്ഷെ കുറഞ്ഞ പക്ഷം പരിഹസിക്കാതിരിക്കാം.  ജീവിക്കാൻ അനുവദിക്കാം.  

ഒരിക്കൽ ഒരു മഹാൻ എന്നോട് പറഞ്ഞു, സയൻസിൽ ഇനി എന്തോന്ന് കണ്ടു പിടിക്കാൻ.  എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞതല്ലെ?  മറ്റൊരു മഹാന്റെ അഭിപ്രായപ്രകടനം അതിലും രസകരമായിരുന്നു.  എല്ലാം കോപ്പി പേസ്റ്റ് ചെയ്യുന്നവരാണ് ഗവേഷകർ. പാവം കൂപമണ്ടൂകങ്ങൾ.  ഗവേഷണം എന്താണെന്നറിയില്ല.  അവരുടെ എത്തിക്സ് എന്താണെന്നറിയില്ല, അവരെങ്ങനെ ജീവിക്കുന്നു എന്നറിയില്ല, എന്തൊക്കെ ത്യജിക്കുന്നു എന്നറിയില്ല, അവരുടെ ആത്മാർഥമായ  പ്രവർത്തനങ്ങൾ അറിയില്ല.  തള്ളലിന് മാത്രം ഒരു കുറവുമില്ല.  10th പോലും കഷ്ടിച്ച് ജയിചിട്ടില്ലാതവനെ ഒക്കെ തോളിലേറ്റി, അവനോക്കെ പറയുന്ന വിവരക്കേട് വേദവാക്യമാക്കി ചുമന്നു നടക്കും.  

ക്രയോജനിക്  റോക്കറ്റ് സാങ്കേതികവിദ്യ തലയിൽ പിടിച്ചിരിക്കുന്നവൻ അതിനായി രാപ്പകലില്ലാതെ എല്ലാം മറന്നു കുടുംബം മറന്നു, ചുറ്റുമുള്ളവരേയും മറന്നു പണിയെടുക്കുമ്പോൾ അവന്റെ ജീവിതവും രാജ്യത്തിന്റെ  നേട്ടവും എങ്ങു നിന്നോ വന്ന ഒരു മദാമ്മയുടെ പവാടവള്ളിയിൽ കെട്ടിയിട്ടു കൊടുക്കാൻ പ്രേരിപ്പിക്കുകയും വഴങ്ങാതെ വരുമ്പോൾ ഉപദ്രവിച്ചു, രാജ്യദ്രോഹിയെന്നു മുദ്ര കുത്തി ചീഞ്ഞളിഞ്ഞ  മാധ്യമപടയേയും നിയമപലകരെയും കൂട്ട് പിടിച്ചു തല്ലി  ചതക്കുകയും ചെയ്യുമ്പോൾ അതിനെ മേല്പറഞ്ഞ മഹാന്മാരെ പോലുള്ളവർ കൊട്ടിഘോഷിച്ചു നടക്കുക സ്വാഭാവികം.  അവരെല്ലാം  രാവണൻ ആണ് വിമാനം കണ്ടു പിടിച്ചതെന്നു ഇപോളും ഉറച്ചു വിശ്വസിക്കുമ്പോൾ  ഇതൊക്കെ ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് ഉണ്ടാവും.  അത് അവരുടെ വിശ്വാസങ്ങളുടെ പ്രശ്നം ആവാം.  വേദിക് സയൻസ്, വിമാനശാസ്ത്രം ഒക്കെ പണ്ടെ കണ്ടു പിടിച്ചിട്ടുള്ളതായതിനാൽ, പുതിയതായി ഒന്നും കണ്ടെത്താനോ തെളിയിക്കാനോ ഇല്ലെന്നുള്ളത് ഒരു സത്യം.  അപ്പോൾ സ്പേസ് സയന്റിസ്റ്റ് എന്നു വെച്ചാൽ ഫ്രോഡ് ആവുകയും സ്വാഭാവികം മാത്രം. ഒരു മനുഷ്യായുസ്സു മുഴുവൻ സ്വന്തം നാടിനും അതിന്റെ നേട്ടങ്ങൾക്കും വേണ്ടി മാറ്റി വെച്ച മനുഷ്യരെ, കിട്ടിയ നല്ല ഓഫർ എല്ലാം യഥാർഥമായ രാജ്യസ്നേഹം കാരണം വേണ്ടെന്നു വെച്ച മനുഷ്യരെ  ഒരു നിമിഷം കൊണ്ട് എല്ലാം വെറുതെ ആയി എന്ന് തോന്നിപ്പിക്കുന്ന മനസികനിലയിലേക്ക് മാറ്റിയെടുക്കുമ്പോൾ, അത് വഴി രാജ്യത്തിന്‌ ഉണ്ടായേക്കാമായിരുന്ന നേട്ടങ്ങൾ,  ശാസ്ത്രത്തിനു  ഉണ്ടായേക്കാമായിരുന്ന നേട്ടങ്ങൾ എല്ലാം നഷ്ടമാക്കിയ ഒരു ജനതക്കോ അതിലെ ഭരണാധികാരികൾക്കോ ഒരിക്കലും മനസിലാവില്ല നഷ്ടപെട്ടതിന്റെ വില.  കാരണം നിങ്ങളും അവരും തമ്മിലുള്ള അന്തരം അത്ര വലുതാണ്.  അറിവുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം.

"A culture based on superstition will always do worse than that based on science"

-Venkataraman Ramakrishnan (Nobel Laureate 2009)


ദൈവവും ചെകുത്താനും പിന്നെ വിശ്വാസികളുംഇന്നലെ ചെകുത്താൻ ദൈവത്തോടു  ചോദിച്ചു ...
നിന്റെ ആളുകൾ എന്തിനാണ് എന്റെ ആളുകളേക്കാൾ  മോശമായ കാര്യങ്ങൾ ചെയ്തു കൂട്ടുന്നത്‌? അവരിപ്പോൾ ചെയ്യുന്നതെല്ലാം  ഞങ്ങൾ ചെയ്യാൻ മടിച്ചിരുന്നവയാണ്.  മറ്റൊന്നും കൊണ്ടല്ല, ഗതികേട് കൊണ്ട് ചെകുത്താനായെങ്കിലും എനിക്കുമുണ്ട് ചില ആദർശങ്ങൾ... അത് കൊണ്ട് മാത്രം...അത് കൊണ്ട് മാത്രം വേണ്ടെന്നു വെച്ച കാര്യങ്ങൾ....ദൈവം കുലുങ്ങി ചിരിച്ചു.. ചെകുത്താന് ദേഷ്യം വന്നു...എന്തെ ഇത്ര ചിരിക്കാൻ? സ്വന്തം വിശ്വാസിയെ നാട്ടുകാര് കൂടി വിശ്വാസത്തിന്റെ പേരിൽ തെരുവുപട്ടിയെ പോലെ തല്ലികൊന്നു കത്തിച്ചപ്പോൾ  നിങ്ങൾ കയ്യും കെട്ടി നോക്കി നിന്നില്ലെ? അല്ലെങ്കിൽ തന്നെ നിങ്ങൾ ആരെയാണ് സഹായിച്ചിട്ടുള്ളത്? രക്ഷിച്ചിട്ടുള്ളത്? നിങ്ങളെ വിശ്വസിച്ച ആർക്കും നിങ്ങൾ തക്ക സമയത്ത് സഹായം ചെയ്‌തിട്ടില്ല.  അപ്പോൾ ദൈവം ചിരി ഒതുക്കി പറഞ്ഞു.. നീയൊരു മണ്ടനാണ് ചെകുത്താൻ... എനിക്ക് ശക്തി ഉണ്ടെന്നും ഞാൻ എല്ലാം നടത്തുമെന്നും വിശ്വസിച്ചു അവരു തന്നെ എഴുതിയുണ്ടാക്കിയ കഥയിൽ അവര് തന്നെ അഭിനയിക്കുന്നു. ഞാനതിലെ കാഴ്ചക്കാരൻ മാത്രം.. എന്റെ നിലനില്പ്പിൽ എപ്പോൾ അവര്ക്ക് സംശയം തോന്നി തുടങ്ങിയോ അന്ന് മുതൽ അവർ ആ സംശയത്തെ അടിച്ചമർത്തി വിശ്വാസം ഉറപ്പിക്കാൻ തുടങ്ങി.  അത് വളര്ന്നു ഇപ്പോൾ അവർ മൂന്നാം മുന്നണി രൂപീകരിച്ചു.  നീയെന്ന മിഥ്യ ഞാൻ സത്യമാണെന്ന് വിശ്വസിപ്പിക്കാൻ ഉപയോഗിച്ച പോലെ അവരിപ്പോൾ ഞാനെന്ന മിഥ്യയെ അവരാണ് സത്യമെന്ന് വരുത്തി തീര്ക്കാൻ ഉപയോഗിക്കുന്നു.. അത്ര മാത്രം... നീ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചു സമയം കളയാതെ പോയി കിടന്നുറങ്ങാൻ നോക്കു.  നാളെയും നമുക്കൊരുമിചിരുന്നു വിശ്വാസികളുടെ പറുദീസായിലെ ബലിയിടൽ ചടങ്ങ് ലൈവ് ആയി കാണാനുള്ളതാണ്.  ചെകുത്താൻ എന്ത് പറയാൻ... പണ്ടേ ദൈവം പറയുന്നതിനപ്പുറം ചെകുത്താൻ പോയിട്ടില്ലല്ലോ. 

2015, മാർച്ച് 23, തിങ്കളാഴ്‌ച

അർത്ഥപൂർണമായ ജീവിതമെന്നാൽ..........
ഇന്നു സിംഗപൂർ എന്ന മഹാരാജ്യത്തിന്റെ സ്രഷ്ടാവിന്റെ ചരമവാർത്ത കേട്ടാണ് ഉണർന്നത്.  91 വയസിൽ ഒരുപാടു കാര്യങ്ങൾ ചെയ്തു തീർത്ത സന്തോഷത്തോടെ അദ്ദേഹം പോകുമ്പോൾ ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ സിംഗപൂർ ഒന്നുമാകുമായിരുന്നില്ല എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് കേൾക്കാമായിരുന്നു.  എങ്ങനെ ആണ് ഒരു ഭരണാധികാരി ജനപ്രിയനാകുന്നത്?  അതിനു ഒരേ ഒരു മറുപടിയെ സിംഗപൂർ ജനതയ്ക്ക് പറയാനുള്ളൂ.  അയാൾ ആ രാജ്യത്തിന്‌ വേണ്ടി ജീവിക്കുക.  നോട്ട് ദി പോയിന്റ്‌ "ആ രാജ്യത്തിന്‌ വേണ്ടി ജീവിക്കുക".  1965 മുതൽ, അതായതു മലേഷ്യയിൽ നിന്ന് വേര്പെട്ടു പോരുമ്പോൾ മുതൽ, രക്ഷപെടുമോ എന്ന്  എല്ലാവരും സംശയത്തോടെ നോക്കി കണ്ട ആ വേർപിരിയൽ മുതൽ, ഇന്നു കാണുന്ന, മലേഷ്യയുമായി താരതമ്യം ചെയ്യാനാവാത്ത വിധം  സമ്പന്നമായ സിങ്കപ്പൂർ എന്ന അത്ഭുതം വരെ ആ വലിയ മനുഷ്യന്റെ ജീവിതമാണ്‌.  എല്ലാ രീതിയിലും വിവിധങ്ങളായ സംസ്കാരങ്ങളിൽ നിന്ന് വന്ന ആളുകളെ ഒരുമിച്ചു നിർത്തി, അത് ഹിന്ദു ആയാലും, മുസ്ലിം ആയാലും, ക്രിസ്ത്യൻ ആയാലും , അതുമല്ല ചൈനക്കാരനായാലും, മലേഷ്യക്കാരനായാലും, ഇന്തോനേഷ്യക്കാരനായാലും, ഇന്ത്യക്കാരനായാലും തുല്യമായ പ്രാധാന്യവും മതവിശ്വാസ സ്വാതന്ത്ര്യവും നൽകി, പല വൈവിധ്യങ്ങളെ ഒരു കൂരക്കീഴിലാക്കി ഒരു വലിയ സാമ്രാജ്യം തന്നെ കെട്ടി പോക്കുവാൻ കഴിയുന്ന ഒരു ഭരണാധികാരി എന്ത് കൊണ്ടും ആരാധ്യനാണ്. അദ്ധേഹത്തോട് വിയോജിപ്പുള്ളവർ ഉണ്ടാകാം, കാരണങ്ങളും ഉണ്ടാകാം.  എങ്കിലും എന്റെ കാഴ്ചപ്പാടിൽ പോസിറ്റീവ് ആണ് കൂടുതലും.  ഒരുപാടു ഒരുപാടു കൂടുതൽ.

ഭരണത്തിന്റെ തലപ്പത്തു ജനാധിപത്യ വ്യവസ്ഥ വഴി കയറി ഇരുന്നു സ്വന്തം വിശ്വാസങ്ങളും,  ആശയങ്ങളും അടിച്ചേൽപ്പിച്ചു ജനാധിപത്യം എന്ന പേരുമിട്ടു, സ്വന്തം കുടുംബവും ചുറ്റും നില്ക്കുന്ന ഏറാൻ മൂളികളുടെ കുടുംബവും മാത്രം വികസിപ്പിക്കുന്നത് കണ്ടും കേട്ടും മടുത്തതിനാലാവണം, ലീ ക്വാൻ യു എന്ന മഹാരഥൻ എനിക്കൊരു അത്ഭുതമായി തോന്നിയത്.  മരണതോടനുബന്ധിച്ചു  7 ദിവസം  ദുഖാചരണം ഉണ്ടെങ്കിലും സിംഗപൂർ ഒരു ദിവസം പോലും അവധി  നൽകുന്നില്ല.  ഏതു സാധാരണക്കാരനും അനുശോചനം അറിയിക്കാം, മൃതദേഹം ദർശിക്കാം.  മരണം ആഘോഷമാക്കി, ഹർത്താലിനും, ബന്ദിനും സമമായ നിലയിൽ ആളുകളെ ബുദ്ധിമുട്ടിക്കുന്നില്ല.  കാരണം മാൻ പവർ ആണ് ഏറ്റവും പ്രധാനമെന്നും അതിനു വേണ്ടി ദിവസങ്ങൾ കളയുന്നത് അർഥ ശൂന്യം ആണെന്നും സിംഗപൂർ ജനത എന്നേ മനസിലാക്കി കഴിഞ്ഞു. എല്ലാം  മറ്റുള്ളവരുടെ മുന്നിൽ അന്തസ്സ് നിലനിർത്താനുള്ള വേഷം കേട്ടലുകൾ മാത്രമായ ഒരു ജനതയെ അല്ലെങ്കിൽ എന്തിന്റെ പേരിലാണ് ഈ നാടുമായി താരതമ്യം ചെയ്യാൻ കഴിയുക?  ഒരുപാടു നാച്ചുറൽ റിസൊർസസിനാൽ അനുഗ്രഹീതമായ ഒരു നാട്ടിൽ, ഒരു വശത്തു  ചേരികൾ പെരുകുന്നതും, പട്ടിണി പെരുകുന്നതും, ബാലവേല പെരുകുന്നതും, തൊഴിലില്ലായ്മ പെരുകുന്നതും, കുറ്റകൃത്യങ്ങൾ പെരുകുന്നതും മറുവശത്തു കോഴകൾ പെരുകി കോടികൾ മറിയുന്നതും, സ്വിസ് ബാങ്കിലെ ഡെപോസിറ്റ് പെരുകുന്നതും, പണക്കാരുടെ എണ്ണം പെരുകുന്നതും, ധനവാൻമാരായ മന്ത്രിമാരും രാഷ്ട്രീയക്കാരും പെരുകുന്നതും ഒരു ഭരണ വ്യവസ്ഥയുടെയോ നിയമങ്ങളുടെയോ കുഴപ്പങ്ങൾ അല്ലെന്നു വെറുതെ കണ്ണടച്ചു ഇരുട്ടാക്കി നമുക്ക് ആശ്വസിക്കാം.   ഇന്ത്യ 1947 മുതൽ വളർന്നു കൊണ്ടെ ഇരിക്കുകയാണ്, ഏകദേശം 68 വർഷം കൊണ്ടിങ്ങനെ വളർന്നു, വളർന്നു ,വളർന്നു ദേ ഇപ്പോ ഈയിടക്ക് സമ്പൂർണവളർച്ചയിലെത്തി. ഇനി വെച്ചടി വെച്ചടി കയറ്റം ആയിരിക്കും.  സിംഗപൂർ ആകട്ടെ 60'ഇൽ ലേറ്റ് ആയി തുടങ്ങിയ വളർച്ച ഇപോളും തുടർന്ന് കൊണ്ടെ ഇരിക്കുന്നു.  

ഈ നിരീക്ഷണങ്ങൾ എല്ലാം പ്രവാസികളിൽ  പൊതുവെ കാണപ്പെടുന്ന സ്വന്തം നാട്ടിനോടുള്ള പുഛത്തിൽ  നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും  സ്വാഭാവികം മാത്രം. പുച്ഛം മാത്രമാണ്.. കാരണം ഒരു മനുഷ്യയ്സ്സു മുഴുവൻ ഒരു രാജ്യം കെട്ടിപ്പൊക്കാൻ ജീവിതം ചിലവഴിച്ച ഒരു മനുഷ്യനെ പറ്റിയാണ് ഞാൻ പറയുന്നത്.  അല്ലാതെ സ്വന്തം ജനതയെ ഹിന്ദുവെന്നും മുസ്ലിം എന്നും വേർതിരിച്ചു വെട്ടിക്കീറിയെടുത്ത, ഭിന്നിപ്പിച്ചു ഭരിച്ച, എതിർത്തവരെ ചവിട്ടി താഴ്ത്തിയ,  കള്ളനു കഞ്ഞി വെച്ച് കൊടുത്ത ഒരായിരം ഭരണാധികാരികളെ പറ്റിയല്ല.  a big salute for you our great father.....  

2015, മാർച്ച് 16, തിങ്കളാഴ്‌ച

ചാരുകസേരഒരു നാട്ടിലെ പേരുകേട്ട തറവാട്ടിൽ ഒരു ചാരുകസേര ഉണ്ടായിരുന്നു.  അവിടുത്തെ പ്രതാപശാലിയായ കാർന്നോരുടെ ഏറ്റവും പ്രിയപ്പെട്ട ചാരുകസേര.  കാലം കടന്നു പോയി.  കാർന്നോരുടെ ആരോഗ്യനില വഷളായി കിടപ്പിലായപ്പോൾ അദ്ദേഹം ഭാഗപത്രം തയ്യാറാക്കി. 5 മക്കൾക്കായി കാലശേഷം സ്വത്തുക്കൾ എഴുതി വെച്ചു.  അതിൽ 4 ആണ്മക്കളിൽ മൂത്ത  2 ആണ്മക്കൾ സർക്കാർ ജോലി തരപ്പെടുതുന്നതിൽ പരാജയപ്പെട്ടതിനാൽ തറവാടും സ്വത്തിന്റെ നല്ലൊരു പങ്കും  അവര്ക്ക് രണ്ടാൾക്കുമായി എഴുതി വെച്ചു.  കൂടാതെ ആ ചാരുകസേരയും.  ബാകി 2 ആണ്‍മക്കൾക്ക്‌ സ്വത്തിൽ അല്പവും ഏറ്റവും താലോലിച്ചു വളര്ത്തിയ ഒരേ ഒരു പെണ്‍തരിക്കു നാട്ടുനടപ്പില്ലാഞ്ഞിട്ടും അല്പം സ്വത്തും എഴുതി വെച്ച് അദ്ദേഹം പോയി.

  കാലം കടന്നു പോയി തറവാട് സ്വന്തമായുള്ള ആണ്മക്കൾ അത്  ഭാഗം വെച്ച് അവരവരുടെ ഓഹരികളിൽ സ്വന്തം ഇഷ്ടപ്രകാരമുള്ള ഭവനങ്ങൾ പണിഞ്ഞു ജീവിച്ചു പോന്നു.  അങ്ങനെ ഇരിക്കെ ചാരുകസേര ഓഹരിയായി കിട്ടിയ മൂത്തമകന് തന്റെ പുതിയ വീട്ടിൽ വർഷങ്ങളായി ഇരിക്കുന്ന ചാരുകസേര ഒരു അധികപറ്റു പോലെ തോന്നി തുടങ്ങി.  അത് മറ്റു മക്കൾ കൊണ്ട് പോകണമെന്ന് നിർദേശിച്ചു.  ആദ്യം അദ്ദേഹം രണ്ടാമനോട് ആവശ്യപ്പെട്ടു. അപ്പോൾ രണ്ടാമത്തെ മകൻ, അദ്ധേഹത്തിന്റെ പച്ചപരിഷ്കാരിയായ മകൾക്ക് പുരവസ്തുക്കളിൽ തീരെ താല്പര്യമില്ലാത്തതിനാൽ പ്രസ്തുത പുരാവസ്തു സ്വന്തം വീട്ടിൽ കൊണ്ട് പോകാൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞു . മൂന്നാമത്തെ മകനോട്‌ തിരക്കിയപ്പോൾ ലോലഹൃദയനായ അദ്ധേഹതിന്റെ മറുപടി സങ്കടം നിറഞ്ഞതായിരുന്നു.  പുരോഗമനവാദിയും സർവോപരി പൂർവിക സ്വത്തിനോടും പണത്തിനോടും അശേഷം താല്പര്യമില്ലാത്തവളുമായ സ്വന്തം ഭാര്യയ്ക്ക്‌ ചാരുകസേര എന്ന പുരാവസ്തു വീട്ടില് കയറ്റുന്നതെ സഹിക്കാൻ കഴിയില്ലെന്നും, അഥവാ കയറ്റിയാൽ തുടർന്നുണ്ടാവുന്ന നാശനഷ്ടങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും നിസ്സഹായനായി പറഞ്ഞു .  അഞ്ചാമത്തെ മകൻ നാട്ടിൽ സ്ഥിര താമസം ഇല്ലാത്തതിനാൽ ചാരുകസേരയുടെ കേസ് നാട്ടിലുള്ള ഒരേ ഒരു മകളുടെ മുന്നിലെത്തി.

മകൾ എല്ലാ കാര്യങ്ങളും തന്റെ പെണ്‍മക്കളുമായും ഭർത്താവുമായും മാത്രം ആലോചിച്ചു തീരുമാനിക്കുന്ന വ്യക്തി ആയിരുന്ന കൊണ്ട് അവർ ആദ്യം ഭർത്താവിനോട് ആലോചിച്ചു.  അദ്ദേഹം പറഞ്ഞു എനിക്ക് എതിർപ്പില്ല.  ഈ വീടിന്റെ ഒരു മൂലയിൽ ആ ചാരുകസേര ഒതുങ്ങി ഇരിക്കും, പിന്നെ ഞാൻ എന്തിനു എതിർക്കണം .  നീ നമ്മുടെ മക്കളോട് ചോദിക്കു അവരെന്തു പറയുന്നു എന്ന് നോക്കാം.  നമ്മളെല്ലാം അവരോടു കൂടി ആലോചിച്ചല്ലെ ഇതു വരെ ചെയ്തിട്ടുള്ളൂ.  
അപ്പോൾ മകൾ വിദേശത്തുള്ള മൂത്ത മകളെ വിളിച്ചു. എല്ലാത്തിലും ഇമോഷണൽ പ്രതികരണം മാത്രമുള്ള മൂത്തമകൾ അവളുടെ  അമ്മാവന്മാരെ നിശിതമായി വിമർശിച്ചതിനു ശേഷം ആ ചാരുകസേര നമുക്ക് വീട്ടില് സൂക്ഷിക്കാം എന്ന തീരുമാനം അറിയിച്ചു.  രണ്ടാമത്തെ മകളുടെ തീരുമാനം കൂടി അറിയാൻ അവർ രണ്ടാമത്തെ മകളോട് തിരക്കി.  അവളുടെ മറുപടിയും മൂത്തമകളുടെത് തന്നെ ആയിരുന്നു.  അങ്ങനെ ആ ചാരുകസേര മകളുടെ വീട്ടിൽ കൊണ്ട് വെച്ച് ആണ്മക്കൾ സ്വസ്ഥമായി മടങ്ങി.  എന്നാൽ സ്വന്തമായി ഒന്നും പറയാനാകാത്ത, ഭാഗപത്രത്തിൽ വ്യക്തമായ സ്ഥാനമുണ്ടായിരുന്ന പാവം ചാരുകസേര  വര്ഷങ്ങളായി ജീവിച്ച സ്ഥലത്തോടുള്ള  അടുപ്പവും മറ്റു പുരാവസ്തുക്കളുമായുള്ള  ചങ്ങാത്തവും നഷ്ടപെട്ട സങ്കടത്തിൽ  പുതിയ അന്തരീക്ഷത്തിൽ പോരുതപ്പെടാനാവാതെ കണ്ണീർ വാർത്തു കൊണ്ടെ ഇരുന്നു. എന്നാൽ  ഇതൊന്നും ശ്രദ്ധിക്കാതെ, പുതിയ വീടുകൾ മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു എല്ലാ മക്കളും.

2015, മാർച്ച് 14, ശനിയാഴ്‌ച

ബലാത്സംഗം ആസ്വദിക്കേണ്ടതിന്റെ ആവശ്യകതഇപ്പോൾ എല്ലാ നാട്ടിലേയും പെണ്മക്കളുടെ പേരിൽ വീഡിയോ പടച്ചു വിടുന്നതാണല്ലോ പുതിയ ട്രെൻഡ്.  ഇന്ത്യയുടെ മകളെ പറ്റി  ബ്രിട്ടീഷുകാരി വീഡിയോ ഇറക്കിയപ്പോ ഒരു സർദാർജി UKയുടെ മകളെ പറ്റി ഡോകുമെണ്ടറി ഇറക്കി പകരം വീട്ടി. അത്രക്കായോ, പെണ്ണുംപിള്ളെ നിന്റെ നാട് ഇങ്ങനെ ഇരിക്കുമ്പോ നീ എന്റെ നാടിനെ കുറ്റം പറയാൻ വരുന്നോ?   റേപ് ബ്രിട്ടനിൽ ഒരു വിഷയമാല്ലത്തത് അവിടുത്തെ പെണ്ണുങ്ങളുടെ മനോനില കൊണ്ടാണെന്നാണ് സർദാർജിയുടെ കണ്ടെത്തൽ.  എന്ന് വെച്ചാൽ അവരങ്ങ് സഹകരിക്കും.  എന്തായാലും ഇവനെന്നെ റേപ് ചെയ്യും അപ്പൊ അതങ്ങ് ആസ്വദിച്ചു കളയാം എന്ന് വിശാലമനസ്കരായ "മദാമ്മമാർ" വിചാരിക്കാറുണ്ടത്രേ.  മദാമ്മമാരെല്ലാം പോർണ്‍ സ്റ്റാർസ്  ആയതു കൊണ്ടും പോർണ്‍ സ്റ്റാർസ് എല്ലാം മദാമ്മമാർ ആയതു കൊണ്ടും അതങ്ങ് തേഞ്ഞുമാഞ്ഞു പോകുന്നതാണേന്നാണ് നമ്മുടെ നാട്ടിലെ ചില ഓണ്‍ലൈൻ പുരോഗമനവാദികൾ പറയുന്നത്.  എന്തുകൊണ്ടു ഈ ഒരു നയം ഇന്ത്യൻ പെണ്‍കുട്ടികൾക്കും പിന്തുടർന്നു കൂടാ?  വിദേശവസ്ത്രങ്ങൾ ധരിക്കുന്ന, വിദേശസാധനങ്ങൾ ഉപയോഗിക്കുന്ന നിങ്ങൾക്ക് എന്തുകൊണ്ട്‌ ഈ ഒരു രീതി അവലംബിച്ചു  കൂടാ? ഒരാൾ ബലാത്സംഗം ചെയ്യാൻ വരുന്നു.  അവൻ പറയും ഞാനിപ്പോൾ നിന്നെ ബലാൽസംഗം ചെയ്യാൻ പോകുന്നു.  അപ്പോൾ പെണ്‍കുട്ടി ഒന്നാലോചിക്കണം ഓടണോ അതോ നിലവിളിക്കണോ; ചെറുത്തു നില്ക്കണോ, അതോ ആസ്വദിക്കണോ?  എന്നിട്ട്  സണ്ണി ലിയോണ്‍ എന്ന സുന്ദരി പറഞ്ഞ പോലെ rape is a surprise sex എന്ന മഹത്വചനം മനസിലോർത്തു, പുള്ളിക്കാരിയെ മനസ്സിൽ ധ്യാനിച്ചു ഗിഫ്റ്റ് അങ്ങട് മേടിക്കുക. എത്ര മനോഹരമായ ആചാരങ്ങൾ.

നമുക്കൊരു സ്വഭാവമുണ്ട്.   വീട്ടിൽ കറന്റ്‌ പോയാൽ ആദ്യം നമ്മൾ നോക്കുന്നത് മെയിൻ സ്വിച്ച് അല്ലെങ്കിൽ പവർ പോയിന്റ്‌ ഒന്നുമല്ല.  പകരം അപ്പുറത്തെ വീട്ടിൽ പോയി നോക്കും കറന്റ്‌ ഉണ്ടോന്നു. അപ്പോളും വീട്ടിലെ കുഴപ്പമാണോ എന്ന് ചിന്തിക്കാറെ ഇല്ല. നാട്ടോളം വന്നാൽ നായ്ക്കെന്തു?  ഇതാണ് നുമ്മ ലൈൻ.  എന്റെ പോന്നു സാറമ്മാരെ, അമേരിക്കയിലെ റേപ് ഇതിലും കൂടുതലാണ്.  അത് അവരു സഹകരണ സംഘം തുടങ്ങാഞ്ഞിട്ടാണോ അതോ തുടങ്ങിയിട്ടും പോയി റിപ്പോർട്ട്‌ ചെയ്തിട്ടാണോ എന്തോ.  അതിനെ പറ്റി ഏതേലും ഒരു പുരോഗമനവാദിയായ ഇന്ത്യൻ സംസ്കാരം ഡോകുമെന്ററി ഇറക്കുമ്പോ എല്ലാർക്കും മനസിലാക്കാൻ സധികുമെന്നു പ്രത്യാശിക്കാം. ഇന്ത്യയിലെ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന റേപ് കേസുകളുടെ സംഖ്യ വളരെ കൂടുതലാണ് എന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്‌.  മാരിടൽ റേപ്, ഡോമെസ്ട്ടിക് അബ്യുസ് അതൊന്നും കൂട്ടാതെ തന്നെ അത് 20മിനിറ്റിൽ ഒന്ന് എന്ന നിലയിലാണ്. അമേരിക്കയെ അപേക്ഷിച്ചു നോക്കുമ്പോൾ നമ്മൾ വളരെ പുറകിലാണ്.  കുറെ കൂടി ശുഷ്കാന്തി കാണിക്കേണ്ടിയിരിക്കുന്നു.  ആഫ്രികയെയും ബ്രസീലിനെയും അപേക്ഷിച്ച് മുന്പിലാനെന്നോർക്കുന്നതാണ് അല്പം ഒരു ആശ്വാസം.  ഈ വിശ്വാസങ്ങൾ ഒക്കെ തെറ്റാണെന്നാണ് ടോപ്‌ 10 ലിസ്റ്റ് 2014 പറയുന്നത്( http://top10for.com/top-10-countries-highest-rape-crime-2014/).  ചിലപ്പോ അവര്ക്ക് തെറ്റിയതും ആവാം .

മഹാനായ മനോഹരലാൽ ശർമാജി ന്യൂസ്‌ ലോണ്ട്രിയിൽ അവതരകനോട് പറയുന്ന കേട്ടു എല്ലാരും റേപ് ചെയ്യുന്നവരാണെന്നും അയാള്ക്ക് പെണ്ണെന്നു കേട്ടാൽ അപ്പൊ കാമം വരുമെന്നും.  അപ്പോൾ ശര്മാജിയുടെ മകൾ?  അമ്മ? സഹോദരി?  ഭാര്യയുടെ കാര്യം വ്യക്തമാണല്ലോ. വർഷത്തിൽ എത്ര തവണ അവർ പീഡിപ്പിക്കപെടുന്നുണ്ടാവും.  ഇത്രയും നിര്ഭാഗ്യവതിയായ ഒരു സ്ത്രീ വേറെ ഉണ്ടാവില്ല.  എന്റെ ശർമാജി നിങ്ങള് പുലമ്പുന്നുണ്ടാരുന്നല്ലോ രാത്രിയിൽ പുറത്തിറങ്ങരുതെന്നും, എതിർക്കരുതെന്നുമോക്കെ.  വീട്ടിൽ സംഭവിക്കുന്ന ബലാൽസംഗം അപ്പോൾ  നിങ്ങളെ പോലെ 'പെണ്ണെന്നാൽ സെക്സ്' എന്ന മൈൻഡ് ഉള്ളവർ ചെയ്യുന്നതാവും ഇല്ലെ?  പെണ്ണിന് സ്ഥാനമില്ലാത്ത നമ്മുടെ ഫരണകടന അതിനു ശിക്ഷയും പറഞ്ഞിട്ടില്ലല്ലോ അല്ലെ?  താങ്കൾക്കോ താങ്കളെ പോലെ നിയമവ്യവസ്ഥയുടെ തലപ്പത്തിരുന്നു പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ബാലവേശ്യയെന്നും മറ്റും വിളിക്കുന്ന മറ്റു  പു പു പുംഗവൻമാർക്കും  അറിയാമോ എന്താണ് റേപ് ചെയ്യപ്പെടുമ്പോൾ ഉള്ള വികാരം എന്നു?  അറിയില്ലെങ്കിൽ ഒരു കാര്യം ചെയ്യണം ഒരു സ്വവർഗരതിക്കാരനെ കണ്ടെത്തി അയാളോടോത്തു
lubricant ഇല്ലാതെ സെക്സ്(anal) ഒന്ന് ചെയ്തു നോക്കണം.  ഹാ അതിന്റെ സുഖം കൂടി ഒന്നറിയെന്നെ.  എന്നിട്ടും മനസിലാവുന്നില്ലെങ്കിൽ നിങ്ങളൊക്കെ ഈ പണി നിർത്തി ഒരു മനശാസ്ത്രന്ജനെ പോയി കാണണം.  കാരണം നിങ്ങളുടെ ഒക്കെ മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കു പുറത്തെടുത്താൽ  അത് നിങ്ങളെ ഒരു വലിയ മനോരോഗിയാക്കാനുള്ള അത്രയും വരും.  

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറയുന്ന പോലെയാണ്.  ഇന്ത്യയെ പറ്റി ഒരക്ഷരം മിണ്ടരുത്.  ഞങ്ങൾ എത്ര പാടുപെട്ടാനെന്നറിയാമോ ഞങ്ങടെ ഇമേജ് മറ്റു നാടുകൾക്ക് മുന്നില് ഇങ്ങനെ ഉയർത്തി കാട്ടി പരിലസിക്കുന്നത്. അപ്പോഴാണ് ലോകത്തെങ്ങും ഇതു വരെ ഒരു പെണ്ണും ബലാല്സംഗം ചെയ്തു കൊല്ലപെട്ടിട്ടില്ലാത്ത പോലെ ഓരോ അമ്മായിമാരു ഓരോ വീഡിയോ എടുത്തു നാണം കെടുത്താൻ നോക്കുന്നത്.  ഞങ്ങൾ ഇന്ത്യക്കാർ അതിനെ എന്ത് വില കൊടുത്തും തടയും.  മേരാ ഫാരത് മഹാൻ...ജയ് ഹിന്ദ്‌.

  2015, മാർച്ച് 11, ബുധനാഴ്‌ച

ഒരേ അച്ചിൽ വാർത്തെടുത്ത മുഖങ്ങൾ
കുട്ടീ,
നിനക്കറിയുമോ?
ഇന്നലെ ഞാൻ തെരുവോരത്ത് കണ്ട പെണ്‍കുട്ടിക്കു നിന്റെ മുഖമായിരുന്നു
തലകുനിച്ചിരുന്നു അവൾ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടെ ഇരുന്നു 
പിന്നീടെപ്പോഴോ മിഴികൾ തെല്ലുയര്ത്തിയപ്പോൾ അവയിൽ  കണ്ട കനലിൽ 
എല്ലാം ഒടുങ്ങുംപോലെ തോന്നിപ്പിച്ചു 
ഇന്നലെ പാർകിൽ ഒറ്റക്കിരുന്ന പെണ്ണിനും നിന്റെ മുഖമായിരുന്നു 
അവൾ  കൈകൾ അനിയന്ത്രിതമായി കെട്ടുകയും അഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു 
അവളുടെ കണ്ണിലും ഒരു ചിത കത്തുന്നുണ്ടായിരുന്നു 
ഇന്നലെ വേശ്യാതെരുവിൽ ചൂഷകനെ കാത്തു നിന്ന ചിരിക്കുന്ന പെണ്ണിനും 
നിന്റെ മുഖമായിരുന്നു അവളുടെ കണ്ണിൽ ഒരു തീകുണ്ഡം ഒളിപ്പിച്ചു വെച്ചിരുന്നു 
കുഞ്ഞി പെങ്ങളുടെ ചിതക്കു തീകൊളുത്തിയ ആ ആണ്‍കുട്ടിക്കും 
നിന്റെ മുഖച്ചായ തോന്നിയിരുന്നു
ഒരു ചിത അവന്റെ കണ്ണിൽ ആളികത്തികൊണ്ടെ ഇരുന്നു 
 ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ഞാൻ കാണുന്ന  എല്ലാവർക്കും
നിന്റെ അതേ രൂപം, ഭാവം....
നമ്മൾ മഹത്തായ ജനാധിപത്യ രാജ്യമാണത്രെ, കുട്ടീ നീ അറിഞ്ഞോ?
നമുക്കൊരു പൈതൃകം ഉണ്ട്, സംസ്കാരം ഉണ്ട്.. കുട്ടീ നീ കേൾക്കുന്നുണ്ടോ?
എന്തിനാണ് നീ എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നതു?
ഞാൻ കേവലം അവരുടെ വക്താവ് മാത്രമല്ലെ?
വെറും ശമ്പളക്കാരൻ.....
ഓ, നിനക്ക് മനസിലായില്ല അല്ലെ?
ജനാധിപത്യം എന്ന് കേട്ടിട്ടാവും
കുട്ടീ, നീ കുറെ കൂടി വിശാലമായി ചിന്തിക്കണം
നിന്റെ അറിവ് പരിമിതമാണ്....കുറെ വായിക്കണം
ജനാധിപത്യരാജ്യമെന്നാൽ ജനത്തിനു മേൽ ആധിപത്യമുള്ളത് എന്ന് വിവക്ഷ
അതിൽ നീയില്ല, അവനില്ല, അവളില്ല...അവരു മാത്രം...
നീ കേൾക്കുന്നുണ്ടോ?  പ്രതികരിക്കാൻ വെമ്പൽ കൊള്ളൂന്നുണ്ടോ?
തെറ്റ്... അങ്ങനെ ചെയ്യരുത്....
മുകളിൽ തൂങ്ങുന്ന  ഡെമോക്ലസിന്റെ വാളുണ്ട്...
അത് ഏതു നിമിഷവും നിന്റെ മേൽ പതിക്കാം ...
ജീവിക്കാൻ കൊതിയുണ്ടെങ്കിൽ നിനക്കീ നിശബ്ദതയിൽ ജീവിക്കാം...
മരണം വരെ.................
എങ്കിലും എന്റെ പ്രിയപ്പെട്ട കുട്ടീ
നമുക്കിടയിലെ  വായിച്ചെടുക്കാൻ പറ്റാത്ത കനത്ത മൗനത്തിനപ്പുറം
നീയും ഞാനും ഒന്നു ചേരുന്ന ഒരു പുലരി ഞാൻ സ്വപ്നം കാണുന്നു.....
ചുവന്ന ചക്രവാളം പോലെ ആനന്ദത്താൽ തുടുത്ത നിന്റെ മുഖത്തേക്കാൾ
മറ്റെന്തിനാണ് എന്റെ പകലുകളിൽ പ്രകാശം നിറക്കാൻ കഴിയുക ?


2015, മാർച്ച് 9, തിങ്കളാഴ്‌ച

സ്ത്രീ ശാക്തീകരണം-വനിതാദിന(???)ചിന്തകൾ

ഇന്നലെ വനിതാദിനം ആയിരുന്നു പോലും.  എന്താണീ വനിതാദിനം ?  സ്ത്രീയോടുള്ള സ്നേഹം, നന്ദി, പരിഗണന ഒക്കെ പ്രകടിപ്പിക്കാൻ വേണ്ടിയാണത്രേ ഈ വനിതാ ദിനം ആഘോഷിക്കുന്നത്.  മനസിലായില്ലെ?  സുഹൃത്തെ, നമ്മളുടെ തിരക്കിനിടയിൽ നമ്മൾ പ്രേമിക്കാൻ മറന്നിട്ടു പ്രണയദിനം  ആഘോഷിക്കില്ലെ അത് പോലെ തന്നെ.  UN പറയുന്ന അവകാശങ്ങൾ മഹിളകൾക്ക് കിട്ടാനാണെന്നും ഒരു പക്ഷം ഉണ്ട്. എന്ത് കോപ്പോ ആവട്ടെ.  പുരുഷദിനത്തിനു ഇല്ലാത്ത എന്ത് പ്രത്യേകത ആണ് വനിതാദിനത്തിനു ഉള്ളത്?  ഉണ്ട്.  സ്ത്രീ ഇപ്പോൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ പുരുഷൻ അനുവദിച്ചു നൽകിയ  ഔദാര്യങ്ങൾ ആയതു കൊണ്ട് ഈ ദിനത്തിന് പ്രാധാന്യം ഉണ്ട്.  വനിതാദിനത്തിലാണ് സ്ത്രീ ശാക്തീകരണം വ്യാപകമായി കണ്ടു വരുന്നത്.  നമ്മുടെ അഭിമാനമായ AR റഹ്മാനും ലത മന്ഗേഷ്കരും ഒത്തുചേർന്ന ഒരു സ്ത്രീശാക്തീകരണ ഗാനം ഇന്നലെ കണ്ടിരുന്നു.  കോരിത്തരിച്ചു പോയി.  ഒരു ചേച്ചി വിമാനം പറപ്പിക്കുന്നു.  ഹോ, എന്താണെ, നമ്മുടെ ഇന്ത്യൻ സംസ്കാരത്തിൽ വളർന്ന, ചുരിദാറും, മാലേം, വളേം, ഒക്കെ ഇട്ടു ക്ലാസിക്കൽ ഡാൻസ് ഒക്കെ കളിയ്ക്കാൻ അറിയാവുന്ന ഒരു ചേച്ചി.  അത് കണ്ടപ്പോളാണ് സ്ത്രീയെ ശാക്തീകരിക്കെണ്ടത് അത്യാവശ്യമാണെന്ന് മനസിലായത്.  എന്റെ സാറെ, കൊമ്പത്ത് നിന്ന് ഇങ്ങു താഴെ വാ.  slumലുള്ള ഡോഗ്സിനെ ലോക പ്രശസ്തനാക്കിയ ആളല്ലെ?  വെളുത്തു തുടുത്ത സുന്ദരി വിമാനം പറപ്പിക്കുന്നതല്ല നമ്മുടെ ഇന്ത്യക്ക് ഇപ്പോ വേണ്ട ശാക്തീകരണം.  അവരെ ഒക്കെ കാശുള്ള അച്ഛനും അമ്മയും ശാക്തീകരിചോളും.  നിങ്ങൾക്ക് അകാടെമി അവാർഡ്‌ നേടിത്തന്ന ആ സിനിമയിലെ ടൈറ്റിൽ ഒന്നൂടെ വായിക്കു. "slumdog"......... അത് പോലെ ഒരുപാടു ഡോഗ്സ് ഉണ്ട്. ചേരിയിലും പുറത്തും..  പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പഠിക്കാൻ പറ്റാത്ത, പഠിച്ചതിനു ജീവനോടെ തീയിടപെട്ട, 13 വയസിൽ അമ്മയാവുന്ന, 3 വയസിൽ പീഡിപ്പിക്കപ്പെടുന്ന ഒട്ടും ഭംഗിയോ സൌന്ദര്യമോ ഒന്നുമില്ലാത്ത, ഒരു പാട് പെണ്‍കുട്ടികൾ. പണമുള്ളവനെ മാത്രം കാണിച്ചും പറഞ്ഞും കാശുവാരുന്നവരുടെ  മറ്റൊരു നമ്പരാണ് ഇതെന്ന് അറിയാഞ്ഞിട്ടല്ല.  ആ മ്യൂസിക്കൽ  ജീനിയസിന്റെ  കേവലം ഒരു ആരാധിക ആയതു കൊണ്ടും women enpowerment എന്ന തലക്കെട്ട്‌ കണ്ടും സഹിക്ക വയ്യാതെ പറഞ്ഞു പോയതാണ്.

BBCയുടെ "ഇന്ത്യയുടെ മകൾ" documentary പറയാതെ പറയുന്ന ചില വിഷയങ്ങളുണ്ട്.  പുരുഷാധിപത്യം , സ്ത്രീയുടെ ദുരിതം ഇതിനൊക്കെ പുറമെ സാമ്പത്തിക സമത്വം ഇല്ലാത്ത നാട്.  ലോകത്തിലെ വലിയ പണക്കാരിൽ കുറെയെങ്കിലും ഇന്ത്യയിൽ ആണെന്നുള്ളതും സ്വിസ് ബാങ്കിൽ കുമിഞ്ഞു കൂടുന്ന ഇന്ത്യൻ സമ്പാദ്യങ്ങളുടെ അതിശയിപ്പിക്കുന്ന വളർച്ചയും, കേട്ട് മടുത്ത വിഷയങ്ങളാണെങ്കിലും വീണ്ടും ഓർക്കാതെ വയ്യ.  കാരണം മറുവശത്തു  ഇപ്പോളും പട്ടിണി പാവങ്ങളുടെ നാടാണ്‌ ഇന്ത്യ.  അതിനെ എത്ര പോളിഷ് ചെയ്തു വെച്ചാലും ഒരു ഫിനിഷിംഗ് വരില്ല.  അതാണ് BBC documentary വഴി പുറം ലോകം കണ്ടത്.  അത് പുറത്താകുമെന്ന് ഭയന്നാണ് എന്തും ban ചെയ്തു മാത്രം ശീലിച്ച ഗവണ്മെന്റ് ആ വീഡിയോ ഇവിടെ നിരോധിച്ചു, കൂപ മണ്ടൂകമെന്നു വീണ്ടും വീണ്ടും തെളിയിച്ചു, ഇരുട്ടു കൊണ്ട് ഓട്ട അടച്ചു, ഒന്നും ആരും അറിയില്ലെന്ന് സമധാനിച്ചു സ്വസ്ഥമായി ഇരിക്കുന്നത്.  ആ വീഡിയോ ഒരാളെയും glorify ചെയ്യുന്നില്ല.  മറിച്ച്, തുറന്നു കാട്ടുകയാണ്.  സാമ്പത്തിക അസമത്വത്തെ, പുരുഷമേൽക്കൊയ്മയെ, സ്ത്രീയുടെ ദുരിതത്തെ, അതിലേക്കു നയിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളെ, പൊതുവിൽ ഇന്ത്യയെന്ന മഹത്തായ പാരമ്പര്യവും, സംസ്കാരവും ഉള്ള ജനാധിപത്യ രാജ്യത്തിന്റെ ചീഞ്ഞളിഞ്ഞ മുഖത്തെ.  അപ്പോൾ അത് നിരോധിക്കപ്പെടെണ്ടത് തന്നെയാണെന്നുള്ളതിൽ സംശയം ഇല്ല.  

സ്ത്രീ എന്നത് എനിക്ക് താഴെയല്ല എനിക്കൊപ്പമാണ് എന്ന് പുരുഷൻ ചിന്തിച്ചു തുടങ്ങുമ്പോളും, അവന്റെ ഔദാര്യം പറ്റി, അവന്റെ തണലിൽ ആണ് എനിക്ക് പരമാനന്ദം എന്ന് വിശ്വസിച്ചു ജീവിക്കുന്ന മഹിളാമണികൾ തലയ്ക്കു വെളിവ് വന്നു മാറി ചിന്തിക്കുമ്പോളും  മാത്രമെ ഇന്ത്യയിലെ ഇന്നത്തെ സ്ത്രീയുടെ മോശമായ അവസ്ഥ മാറുകയുള്ളൂ. അല്ലാതെ വനിതദിനത്തിനു സ്കൂളിലും കോളേജിലും പെണ്ണ് അമ്മയാണ്, ഭാര്യയാണ്, കാമുകിയാണ്, അമ്മൂമ്മയാണ് എന്നൊക്കെ വാ തോരാതെ പ്രസംഗിച്ചു നടന്നിട്ടു ഒരു കാര്യവുമില്ല. പെണ്ണ് തെങ്ങിൽ കേറിയിട്ടോ, വിമാനം പറത്തിയിട്ടോ, ബഹിരാകാശത്തു പോയിട്ടോ കിട്ടേണ്ട ശക്തീകരണം അല്ല ഇപ്പോൾ വേണ്ടതു.എന്തും നേരിടാനുള്ള മനസിന്റെ ശക്തീകരണം ആണ്.   എതിർക്കാനും, നേരിടാനുമുള്ള തന്റെടമാണ്‌.  അതിനു ഒപ്പം നില്ക്കുന്ന സമൂഹത്തിന്റെ പിൻബലമാണ്. ശക്തീകരണത്തിനൊപ്പം   സുരക്ഷിതത്വമാണ്.     

2015, മാർച്ച് 4, ബുധനാഴ്‌ച

സ്ത്രീയുടെ അരക്ഷിതാവസ്ഥയും കന്നുകാലി സംരക്ഷണവും- ചില ചിന്തകൾഒരിക്കൽ എന്ന് വെച്ചാൽ ഏകദേശം 2  വർഷം മുൻപ്.  ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും കൂടി ഒരു സിനിമ കാണാൻ പോയി.  പോയിട്ട് തിരിച്ചു വന്നപ്പോൾ ബസ്‌ കിട്ടിയില്ല.  അപ്പോൾ അത് വഴി വന്ന ഒരു ബസിനു കൈ കാണിച്ചു നിർത്തി കയറി.  ബസിൽ കയറിയപ്പോ അവർക്ക് അപകടം മനസിലായി.  അത് അവർക്ക് പോകാനുള്ള ബസ്‌ അല്ലെന്നും അതിലുള്ളവർ വേറെ ദുരുദ്ദേശത്തിലാണ് ബസ്‌ നിർത്തിയതെന്നും.   പക്ഷെ അകപെട്ടു പോയ അവര്ക്ക് രെക്ഷപെടാൻ വഴിയില്ലായിരുന്നു.  രണ്ടുപേരും ആവുന്നിടത്തോളം പൊരുതി തോറ്റു, ഉടുതുണി ഇല്ലാതെ റോഡരികിൽ വലിച്ചെറിയപെട്ടു.  അപമാനിക്കപ്പെട്ടു, ക്രൂരമായി മുറിവേൽക്കപ്പെട്ടു, ആവും വിധം കാമം തീർത്തു, പക തീർത്തു.  അന്ന് രാത്രിയിൽ അവർ ആ തണുപ്പിൽ ആ വഴി പോയവരോടെല്ലാം സഹായം അഭ്യർഥിച്ചു.  ആരും തിരിഞ്ഞു നോക്കിയില്ല.  പിന്നെപ്പോഴോ പോലീസെത്തി. രക്തം വാർന്നു മരിക്കാറായി കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി.  അവൾ മരണത്തോട് മല്ലിട്ട് തളര്ന്നു ഒരു മനുഷ്യായുസ്സിൽ അനുഭവിക്കാനുള്ളതെല്ലാം  ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അനുഭവിച്ചു തീർത്തു പോയി.  ഇതു വളരെ പഴയ കഥ. കഥ നടന്ന അടുത്ത ദിവസം എല്ലാ മാധ്യമങ്ങളും ഒരു സെൻസേഷനൽ വാർത്ത‍ കിട്ടിയ സന്തോഷത്തോടെ അത് ആഘോഷിച്ചു.  ചർച്ചകൾ, വാദപ്രതിവാദങ്ങൾ, പ്രതിഷേധപ്രകടനങ്ങൾ... രംഗം കൊഴുത്തു.  സ്ത്രീസമത്വവാദികൾക്ക് രക്തം തിളച്ചു.  രാജ്യസഭയിൽ ന്യൂനപക്ഷമായ സ്ത്രീരത്നങ്ങൾ കണ്ണീരൊഴുക്കി.  ചിലർ പണ്ട് അഭിനയിച്ച സിനിമകളിലെ സെന്റിമെന്റൽ രംഗങ്ങളെ ഒന്ന് കൂടി രാജ്യസഭയിൽ പുനരവിഷ്കരിച്ചു.  അങ്ങനെ സ്വന്തമായി പേരില്ലാതെ ആരൊക്കെയോ ഇട്ടുകൊടുത്ത പേരുകളിൽ ആ പെണ്‍കുട്ടി കുറച്ചു കാലം എല്ലാരുടെയും മനസ്സിൽ നിന്നു.  പിന്നീട് ഈ ഓവർ ആക്ട്‌ ചെയ്തവരുടെ ഓർമകളിൽ നിന്നും അവൾ മാഞ്ഞുപോയി.  ഈ കഥയുടെ തമാശ എന്താണെന്നു വെച്ചാൽ, രാത്രി അവരെ സഹായിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ സഹായിക്കാതെ  അതൊരു വാർത്താപ്രാധാന്യമുള്ള വിഷയമായപ്പോൾ  അതിനെ പറ്റി വിലപിച്ചു, കണ്ണീരൊഴുക്കി,  ആഘോഷിച്ചു.  എല്ലാം പ്രചാരം, പ്രേക്ഷകർ, TRP   എന്ന നിലയിൽ  മാത്രം ചിന്തിച്ചും, തിരഞ്ഞും നടക്കുന്ന വാർത്താമാധ്യമങ്ങൾ അതിനെ ഒരു വലിയ സംഭവം പോലെ ഒരു മാസത്തോളം കൊണ്ടാടി.  അപ്പോൾ അടുത്ത വാർത്തകൾ വന്നു.  അത് മറവിക്കുള്ളിൽ മറഞ്ഞു. പിന്നെയും ആഘോഷങ്ങൾ ഒരുപാടു നടന്നു. ഒരുപാടു ഇരകൾ, വേട്ടക്കാർ വന്നു, പോയി.  ഇരകൾക്കെന്നും പേരില്ലായിരുന്നു.  വേട്ടക്കാരനവട്ടെ, നമ്മുടെ നികുതി പണത്തിൽ തിന്നു കൊഴുത്തു,  നിയമത്തിന്റെയും, വ്യവസ്ഥിതിയുടെയും, തണലിൽ സുഖമായി കഴിയുന്നു.  ഇതൊരു വശം.

മറുവശം ഇതിലും മനോഹരമാണ്.  മരിച്ചാലും നമ്മൾ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊണ്ടെ ഇരിക്കും.  ആത്മഹത്യ ചെയ്ത പെണ്‍കുട്ടി, ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി എന്നൊക്കെയുള്ള പട്ടങ്ങൾ, സ്ഥലനാമങ്ങളുടെ പേരിനൊപ്പം  അവരുടെ മരണ ശേഷവും അവരെ വിട്ടു പോവാറില്ല. " പശുവിനു"പെണ്ണിനേക്കാൾ വിലയും സുരക്ഷിതത്വവും ഉള്ള നമ്മുടെ നാട്ടിൽ ഈ മാതിരി സംഭവങ്ങൾ എല്ലാം ഇക്കിളി കഥകളാണ്. വളരെ മനശാസ്ത്രപരമായ സമീപനങ്ങളാണ് നമ്മുടെ ഭരണകൂടം ഇക്കിളി പ്രതികളോട് കാണിക്കുന്നത്.  പെട്ടെന്നൊന്നും ശിക്ഷിക്കില്ല, തൂക്കി കൊല്ലില്ല.  തിരിച്ചും മറിച്ചും ചിന്തിച്ചു ചെയ്തതു തെറ്റാണെന്ന് ഉറപ്പു വരുത്താനായി അവരെ ജയിലുകളിൽ പാർപ്പിക്കും.    അതിനാലാവണം നിയമത്തിന്റെ തണലിൽ ചെയ്ത തെറ്റിനെ ന്യയീകരിക്കാനും ഒരു വട്ടം കടിച്ചു കീറി കൊന്നു കുഴിച്ചുമൂടിയ പെണ്‍കുട്ടിയുടെ ചീഞ്ഞ ജഡം വീണ്ടും മാന്തിയെടുത്തു തിന്നാനും നമ്മൾ ഇവന്റെയൊക്കെ അളിഞ്ഞ ഉടലിനെ ഇപ്പോളും ഭൂമിക്കു മേൽ  വെച്ചിരിക്കുന്നത്.   അവളെന്നല്ല ഇന്ത്യയിലുള്ള  80% പെണ്ണുങ്ങളും പെഴകളാണെന്നും, അവരെയൊക്കെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കേണ്ടതും മനസിലാക്കി കൊടുക്കേണ്ടതും ഓരോ ഇന്ത്യൻ പൌരന്മാരുടെയും കടമയാനെന്നതും, അതു പഠിപ്പിക്കേണ്ടത് റേപ് ചെയ്താനെന്നും, റേപ് എന്ന കലാരൂപത്തിൽ  ആണിനെക്കാൾ തെറ്റുകാരി പെണ്ണാണെന്നും, ഉൽബൊധിപ്പിക്കാനും അത് വഴി ഒരു ദിവസമെങ്കിലും സെലിബ്രിടിയായി വാഴാനും ഒരുവനെ തീറ്റി പോറ്റി വളർത്തിയെടുത്തു. കാശു കിട്ടിയാൽ എന്തും ചെയ്യാൻ തയ്യാറായ ഒരു വക്കീലിന്റെ "അന്തസ്സുള്ള ലേഡിയുടെ പോർട്രൈറ്റ്‌ സ്കെറ്റ്ചിങ്ങ്" കയ്യും കെട്ടി നോക്കി നില്ക്കാനും നമ്മളോളം  ക്ഷമയും മാനസികവലുപ്പവും ലോകത്തൊരു ജന സമൂഹത്തിനും ഉണ്ടാവില്ല.

ഇന്ത്യൻ ഭരണഘടനയിൽ സ്ത്രീക്കൊരു സ്ഥാനവുമില്ലെന്നും, പെണ്ണെന്നാൽ പെറാനും, വീട്ടുജോലിക്കും ഉള്ള കേവലം യന്ത്രങ്ങൾ മാത്രമാണെന്നും എന്റെ കുടുംബത്തിലെ പെണ്ണുങ്ങൾ  സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാറില്ലെന്നും പ്രസംഗിച്ചു ഐഡിയൽ മോഡൽ ആയി നമുക്ക് മുന്നിൽ വന്ന ഒരു ശർമയോ സിങ്ങൊ ഒക്കെ കേവലം ഒരു കേസുമായി മാത്രം ബന്ധപ്പെട്ടു നില്ക്കുന്ന വക്കീലന്മാർ അല്ല.  പുരോഗമനം പ്രസംഗിക്കുന്ന ഓരോ മലയാളി പുരുഷന്റെയും ഉള്ളിലുള്ള അഴുക്കുചാൽ ആണ് ഈ ശർമയും സിങ്ങും എല്ലാം.  സ്ത്രീയെന്ന വർഗത്തെ ആദ്യം ബഹുമാനിക്കാൻ പഠിക്കുക.  അതോടെ തീരും എല്ലാ പ്രശ്നവും.

രാത്രിയിൽ പുറത്തിറങ്ങി നടക്കാതിരിക്കാൻ ആർക്കും പറ്റില്ല.  ചിലപ്പോൾ ജോലി കഴിഞ്ഞു ലേറ്റ് ആയെന്നിരിക്കും, ബസ്‌ കിട്ടാതെ ലേറ്റ് ആയെന്നിരിക്കും അങ്ങനെ ഒരുപാടു കാരണങ്ങൾ ഉണ്ടായെന്നിരിക്കും.  അതൊക്കെ പീഡനത്തിന് കാരണമാണെന്ന് പറഞ്ഞാൽ നിന്റെ പെങ്ങളാനെങ്കിൽ നീ ഇങ്ങനെ പറയുമോ എന്നെ തിരിച്ചു ചോദിക്കാനുള്ളു.  വസ്ത്രം ആണ് വിഷയം എങ്കിൽ സാരി ഉടുത്തു നടക്കുന്ന എല്ലാവരെയും ബലാത്സംഗം ചെയ്യേണ്ടതാണ്.  അതല്ല, ആണിന് കാല് കാണുമ്പോളാണ് ഉദ്ധാരണം നടക്കുന്നതെന്നാനെങ്കിൽ  അന്യരാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരനും ഉദ്ധാരണ ശേഷി ഇല്ലാത്തവരാണെന്ന് പറയേണ്ടി വരും.

പ്രശ്നം സാരിയോ ചുരിദാറോ മിഡിയോ ജീൻസോ ഒന്നുമല്ല.  ശക്തമായ നിയമസംവിധാനമോ, വ്യവസ്ഥിതിയോ ഇല്ലാത്തതാണ്.  പെണ്ണിനോട് ബഹുമാനമോ പരിഗണനയോ ഇല്ലാത്തതാണ്.  നമ്മൾ ദിനവും റോഡിലും  ബസിലും വീട്ടിലും ഓഫീസിലും സൈബർ സ്പേസിലും കാണുന്ന പുരുഷന്മാരാണ് ഈ മുകേഷ് സിംഗും മനോഹർ ലാൽ ശർമയും. പശുവിനെയും കാളയെയും സ്നേഹിക്കാനുള്ള ആ വലിയ മനസിന്റെ പകുതി മതിയാവും ഒരു പെണ്ണിന്റെ കണ്ണീരു കാണാനും മനസിലാക്കാനും അതിനു വേണ്ടി ശക്തമായ നിയമനിർമാണം നടപ്പിൽ വരുത്തുവാനും.