Follow by Email

2013, നവംബർ 14, വ്യാഴാഴ്‌ച

മലയാളിയും ശാസ്ത്രഅവബോധവും..

ഇന്ന് മാതൃഭൂമി ആഴ്ച പതിപ്പിലെ ഒരു ലേഖനം വായിച്ചു...അത് വായിച്ചപ്പോൾ തോന്നിയ അമർഷം  ചില്ലറയല്ല. സംഭവം ഇങ്ങനെ ... 
ബോസോണ്‍ എന്നത് സത്യേന്ദ്ര ബോസ് എന്ന ഒരു 'വെറും' ഇന്ത്യൻ ശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥം  (ആ കണ്ടുപിടിത്തവുമായി യാതൊരു ബന്ധവുമില്ലാത്ത ) ഡിറാക് എന്ന ഒരു വിവരദോഷി വെറുതെ ഇട്ട പേരാണ് എന്നതാണ്‌ . 
ക്വാണ്ടം തിയറിയിൽ ബോസിനെന്താ കാര്യം? 
ക്വാണ്ടം മെക്കാനിക്സ് പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയും ആദ്യം പഠിക്കേണ്ടത്  ക്ലാസിക്കൽ മെക്കാനിക്സ് ആണ്. ഒരു പുതിയ ഐഡിയ ഡെവലപ്പ് ചെയ്യുമ്പോ അത് ഒരു പാട് കൂടിയാലോചനകൾക്കും അവലോകനങ്ങൾക്കും  ഒടുവിലാണ് പ്രസിദ്ധീകരിക്കുന്നത്. അതാണ് ശാസ്ത്ര ലോകത്തിന്റെ ശീലം. അല്ലാതെ ഒരു സുപ്രഭാതത്തിൽ ഗസറ്റിൽ പബ്ലിഷ് ചെയ്തല്ല ഒരു ഇൻവെൻഷൻ ലോകം അറിയുന്നത്. ഈ ലേഖനം മാതൃഭൂമിയിൽ മലയാളത്തിൽ പബ്ലിഷ് ചെയ്തത് കാര്യമായി. ഇല്ലെങ്കിൽ  സായിപ്പെങ്ങാനും കണ്ടിട്ട് എന്റെ ജോസെപ്പ് ചേട്ടാ... സോറി... നമ്മക്ക് ഒരു അബദ്ധം പറ്റിയതാണേ .. നമ്മ ബോസോണ്‍സിൻറെ  പേര് മാറ്റി ഫ്രാങ്കോയിസ്  എന്നാക്കാം എന്നും പറഞ്ഞു ഈ മഹാനുഭാവന് ഒരു നോബൽ പ്രയ്സ് കൊടുത്തേനെ.
  
   രാമനെയും കൃഷ്ണനെയും ബോസിനെയും ഒക്കെ ബഹുമാനിക്കണം എന്ന് ഞാൻ പറയില്ല കാരണം അവരൊക്കെ ആരാണ് എന്ന് പലർക്കും  അറിയില്ല. ഫിസിക്സ്‌ പഠിച്ചവർക്ക് പോലും. പക്ഷെ വെളുത്ത തൊലി കാണുമ്പോ ഉണ്ടാകുന്ന ഈ ഒരു സ്നേഹമുണ്ടല്ലോ അത് സ്വന്തം നാട്ടിലെ നല്ല ശാസ്ത്രഞ്ജർക്കു കൂടി കൊടുത്താൽ ചിലപ്പോ ഒരുപാടു നോബൽ സമ്മാനങ്ങൾ നമ്മുടെ നാടിനെയും തേടി വന്നെന്നിരിക്കും. അതെങ്ങനെ? നമുക്ക് അവരെയൊക്കെ പെണ്ണ് കേസിലും കോഴ കേസിലും കുടുക്കിയല്ലേ ശീലം? അതാണല്ലോ നല്ല വിവരം ഉള്ളവരെല്ലാം ഇന്ത്യക്ക് പുറത്തു വലിയ യൂണിവേർസിറ്റികളിൽ ടോപ്‌ പ്രൊഫസർ റാങ്കിൽ ഇരിക്കുന്നത്. 


  നമുക്ക് രാജ്യസ്നേഹം കൂടുതലാണ് ... ക്രിക്കറ്റ് കാണുമ്പോഴും, പാക്കിസ്ഥാൻകാരനെ കാണുമ്പോഴും. ഹിഗ്ഗ്സ് ബോസോൻസിനെ കുറിച്ച് ഇന്ത്യക്ക് അഭിമാനിക്കാൻ ഒന്നുമില്ല. അത് മിടുക്കന്മാർ കണ്ടു പിടിച്ചതാണ്. ശരി.. ബോസോൻസ്  ബോസ് കണ്ടു പിടിച്ചതല്ല. അതും ഓക്കേ.. പക്ഷെ സായിപ്പു 'ബോസോണ്‍ ' എന്നൊരു പേരിട്ടെങ്കിൽ അതിന്റെ ബാക്ക് ബോണ്‍ 'ക്ലാസിക്കൽ' ആണെന്ന് പൂര്ണ ഉറപ്പുണ്ടായിട്ടു തന്നെയാണ്. തനിക്കു കിട്ടിയില്ലെങ്കിലും, സായിപ്പിന് കിട്ടിയാലും, വേറൊരു ഇന്ത്യക്കാരനും കിട്ടരുതെന്നു ഉള്ള വെറും മൂന്നാംകിട മലയാളി മാനസികാവസ്ഥ മാത്രമാണ് ഇതു. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഇതു ധാരാളം...